News
ബൈക്ക് അപകടത്തില്‍ പൊലീസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: ബൈക്ക് അപകടത്തില്‍ പൊലീസുകാരന് മരിച്ചു. ചെറുവാഞ്ചേരി പുളിയന്‍ പീടികയിലാണ് അപകടം നടന്നത്. ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. കോഴിക്കോട് കാക്കൂര്‍ സ്വദേശി കെ ഷാമില്‍ റഹ്മാനാണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



