dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് ആൾ കേരള മെൻസ് അസോസിയേഷൻ ; മാലയിട്ടു സ്വീകരിക്കും

കൊച്ചി : നടി ഹണി റോസ് നൽകിയ ലൈം ഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് പുരുഷൻമാരുടെ സംഘടനയായ ആൾ കേരള മെൻസ് അസോസിയേഷൻ. ബോബി ചെമ്മണ്ണൂർ ഇരയാണെന്നും ഹണി റോസിന്റേത് വ്യാജ പരാതിയെന്നും സംഘടനാ ഭാരവാഹി വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു. ജാമ്യം ലഭിക്കുന്നതോടെ ബോബി ചെമ്മണ്ണൂരിന് വിപുലമായ സ്വീകരണം നൽകുമെന്ന് അജിത് കുമാർ അറിയിച്ചു. ഇതൊരു വ്യാജപരാതിയാണെന്നു ബോധ്യപ്പെട്ടതിനാലാണ് ബോബിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. ബോബി ചെമ്മണ്ണൂർ സംഘടിപ്പിച്ച രണ്ടു പരിപാടികളിൽ ഉദ്ഘാടകയായി ഹണി റോസ് പോയിട്ടുണ്ട്. അദ്ദേഹവുമായി വളരെ സന്തോഷത്തോടെ കൈകൊടുത്ത ഹണി റോസ് ഡാൻസ് ചെയ്‌തതാണ്. അതിന്റെ വീഡിയോ എല്ലാം ഹണി റോസ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.അന്ന് അദ്ദേഹത്തെക്കുറിച്ച് നല്ലതാണ്പറഞ്ഞതെന്നും പിന്നീട് മാസങ്ങൾക്ക് ശേഷം അദ്ദേഹത്തിനെതിരെ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും വട്ടിയൂർക്കാവ് അജിത്ത് കുമാർ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button