
ചിന്നക്കനാൽ ചെമ്പകതൊഴുകുടി മുതുവാൻ ഗോത്രസമൂഹത്തിന്റെ ആഗ്രഹ പൂർത്തികരണത്തിന്റെ ഭാഗമായി നിർമ്മാണം പൂർത്തികരിച്ചു പ്രതിഷ്ഠ കർമ്മം നടന്ന ശിവപാർവ്വതിയമ്മൻ ക്ഷേത്രത്തിലെ 48 ദിവസം നീണ്ടുനിന്ന തുടർച്ചയായ പൂജാകർമങ്ങൾക്കാണ് ഇന്ന് സമാപനം കുറിച്ചത് .പ്രാണപ്രതിഷ്ഠയുടെ ഭാഗമായി നടന്നു വന്നിരുന്ന പൂജയുടെ ഭാഗമായിട്ടാണ് മണ്ഡല പൂജ നടന്നത് നാടിൻറെ ക്ഷേമത്തിനും ഐശ്യര്യത്തിനും കാർഷിക സമൃദ്ധിക്കും വേണ്ടിയാണ് മണ്ഡലം പൂജ നടത്തിയത് ക്ഷേത്രം തന്ത്രി ആത്മാനന്ദയുടെ മുഖ്യകാർമികത്വത്തിൽ നടന്ന പൂജാ കർമ്മങ്ങൾക്ക് ക്ഷേത്രം പൂജാരി ചന്ദ്രൻ,പരമശിവം എന്നിവർ സഹകാർമികത്വം വഹിച്ചു മണ്ഡലപൂജയുടെ ഭാഗമായി ഗണപതി ഹോമം,യാഗം,ആറാട്ട്,അഭിഷേകം,അന്നദാനവും നടന്നു ചെമ്പകതൊഴുകുടി കാണി എ ചെല്ലം ,കെ മഹാരാജൻ,പി ലക്ഷമണൻ,കെ ചോക്കർ,കെ മുരുകൻ,സി ശക്‌തിവേൽ,എം വിജയകുമാർ,തുടങ്ങിയവർ നേതൃത്വം നൽകി