dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മണ്ണന്തല രഞ്ജിത്ത് വധക്കേസ്; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം

തിരുവനന്തപുരം: മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം. ഒന്നാംപ്രതിക്കും പതിനൊന്നാം പ്രതിക്കും ഇരട്ട ജീവപര്യന്തം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികൾക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം നടന്ന് 18 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ നിർണ്ണായക വിധി വരുന്നത് വിധി വന്നതിനു പിന്നാലെ കോടതി സമീപത്ത് ബിജെപി പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.11 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കുറ്റക്കാരാണെന്ന് വിധിച്ചതിന് പിന്നാലെ കോടതി വളപ്പിൽ സിപിഎം-ബിജെപി പ്രവർത്തകർ തടിച്ചുകൂടിയത് നേരിയ സംഘർഷത്തിന് ഇടയാക്കിയിരുന്നുഈ സാഹചര്യത്തിൽ ഇന്നത്തെ ശിക്ഷാ വിധി പ്രസ്താവത്തിന് മുന്നോടിയായി കോടതി പരിസരത്തും നഗരത്തിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 2008 ഒക്ടോബർ 17-ന് പുലർച്ചെ 5.15-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മണ്ണന്തലയിലെ ബേക്കറിയിൽ നിൽക്കുകയായിരുന്ന രഞ്ജിത്തിനെ രണ്ട് കാറുകളിലും ബൈക്കിലുമായെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button