dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മണ്ണുമൂടിയ വനംവകുപ്പിന്റെ ട്രഞ്ച് ജനകീയ കൂട്ടായ്മയിൽ പുനരുജ്ജീവിപ്പിച്ച് “സേവ് ഫാർമേർസ് കാഞ്ചിയാർ” കൂട്ടായ്മ പുതിയ ചിത്രം രചിച്ചു

ജനകീയ കൂട്ടായ്മയിൽ പുതുചരിത്രം…മണ്ണുമൂടിയ വനംവകുപ്പിന്റെ ട്രഞ്ച് ജനകീയ കൂട്ടായ്മയിൽ പുനരുജ്ജീവിപ്പിച്ച് “സേവ് ഫാർമേർസ് കാഞ്ചിയാർ” കൂട്ടായ്മ പുതിയ ചിത്രം രചിച്ചു. കോട്ടയം ഡിവിഷൻ അയ്യപ്പൻ കോവിൽ റേഞ്ചിൽ പുതിയപാലത്താണ് വനാതിർത്തിയോട് ചേർന്നുള്ള പ്രദേശവാസികൾ വനം വകുപ്പിനോട് ചേർന്ന് പ്രവർത്തിച്ചത്. ഇവിടെ ആനയുടെ സാന്നിധ്യം വർധിച്ച അവസരത്തിലാണ് ജനകീയ കൂട്ടായ്മ ട്രഞ്ചിലെ മണ്ണും നീക്കാൻ തീരുമാനിച്ചത്. രണ്ടു കിലോമീറ്റർ ഓളം ട്രഞ്ചിലെ മണ്ണു നീക്കി അവർ നാടിനെ കൂടുതൽ സുരക്ഷിതമാക്കി. സോളാർ ഹാങ്ങിങ് ഫെൻസിങ്ങും മറ്റു സുരക്ഷാക്രമീകരണങ്ങൾക്കുമായി കൂട്ടായ്മയുടെ യോഗം ചേർന്നിരുന്നു. കാഞ്ചിയാർ നാലാം വാർഡ് മെമ്പർ സന്ധ്യ അധ്യക്ഷയായി. യോഗം പ്രദേശത്തെ പ്രൈമറി റെസ്പോൺസ് ടീം അംഗങ്ങളെയും തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button