News
മയക്കുമരുന്ന് ലഹരിയിൽ യുവാവ് മാതാവിനെ കുത്തി പരിക്കേൽപ്പിച്ചു; സംഭവം പുതുപ്പാടിയിൽ

കോഴിക്കോട്: പുതുപ്പാടിയിൽ മയക്കുമരുന്ന് ലഹരിയിൽ യുവാവ് മാതാവിനെ കുത്തി പരിക്കേൽപ്പിച്ചു. മണൽവയൽ പുഴങ്കുന്നുമ്മൽ റമീസാണ് മാതാവ് സഫിയയെ കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ സഫിയയുടെ കൈക്ക് നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.നേരത്തെ പുതുപ്പാടിയിൽ ലഹരിക്കടിമയായ മകൻ മാതാവിനെയും, മറ്റൊരു സംഭവത്തിൽ ഭർത്താവ് ഭാര്യയെയും കൊലപ്പെടുത്തിയിരുന്നു. ഇതിനുശേഷം വലിയ രീതിയിൽ ബോധവൽക്കരണമുൾപ്പെടെയുള്ള പരിപാടികൾ പ്രദേശത്ത് സംഘടിപ്പിച്ചിരുന്നു