dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മലപ്പുറത്തെ അധ്യാപകന്റെ ചൂരല്‍ പ്രയോഗം; അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞതില്‍ കേസെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങലില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. കല്‍പകഞ്ചേരി പോലീസ് ആണ് കേസ് എടുത്തത്. ഇന്നലെയാണ് അധ്യാപകന്റെ വടികൊണ്ടുള്ള അടിയേറ്റ് അഞ്ചാം ക്ലാസ്സുകാരിയുടെ കൈ എല്ല് പൊട്ടിയത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു അധ്യാപകന്റെ ചൂരല്‍ പ്രയോഗം.എംഎസ്എംഎച്ച്എസ്എസ് കല്ലിങ്ങല്‍പ്പറമ്പിലെ കണക്ക് അധ്യാപകനെതിരെയായിരുന്നു പരാതി. കുടുംബം ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. കുട്ടിയെ അധ്യാപകര്‍ ചേര്‍ന്ന് വീട്ടിലെത്തിച്ച ശേഷം രക്ഷിതാക്കളായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button