News
മലപ്പുറത്ത് യുവാവിന് വെട്ടേറ്റു; കുടുംബ പ്രശ്നമെന്ന് സൂചന

മലപ്പുറം: തിരൂർ മംഗലത്ത് യുവാവിന് വെട്ടേറ്റു. മംഗലം ആശാൻപടി കോതപ്പറമ്പ് കുപ്പന്റെ പുരക്കൽ അഷ്കറിനാണ് വെട്ടേറ്റത്. വെട്ടേറ്റ അഷ്കർ എസ്ഡിപിഐ പ്രവർത്തകനാണ്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്