ഇടുക്കി
മഴയില്‍ ഫാം തകര്‍ന്ന് 2000 കോഴികള്‍ ചത്തു

കനത്ത മഴയിലും കാറ്റിലും കോഴി ഫാം നടത്തിയിരുന്ന ഷെഡുകള്‍ തകർന്നുവീണു. കോടിക്കുളം വെന്പള്ളിയില്‍ ബേബി ജോസഫിന്റെ 4,000, 2,000 കോഴികളെ വീതം വളർത്തുന്ന ഷെഡുകളാണ് കനത്ത മഴയില്‍ തകർന്നത്.
6,000 ചതുരശ്രയടി വിസ്തീർണമുള്ള ഷെഡുകളിലായിരുന്നു കോഴികളെ വളർത്തിയിരുന്നത്.ഒരു ഷെഡില്‍ നാലായിരത്തോളം കോഴികളുണ്ടായിരുന്നതില് പകുതിയോളവും ചത്തു. 15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെയുണ്ടായ കനത്ത കാറ്റിലും മഴയിലും പ്രദേശത്ത് വ്യാപക നാശമാണുണ്ടായത്.