dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മുഖ്യമന്ത്രി ബഹ്‌റൈനിൽ; നാളെ പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനം ആരംഭിച്ചു. ഇന്ന് പുലർച്ചെ ബഹറൈനിലെത്തിയ മുഖ്യമന്ത്രി നാളെ നടക്കുന്ന പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും. ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ്, മന്ത്രി സജി ചെറിയാൻ, നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി, ചീഫ് സെക്രട്ടറി ഡോ എ ജയതിലക് എന്നിവരും പങ്കെടുക്കും.സൗദി സന്ദർശനത്തിന് അനുമതി ലഭിക്കാത്തതിനാൽ കേരളത്തിലേക്ക് തിരിച്ചെത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി ഒമാനിലേക്ക് പോവുക.ഈ മാസം 24 ന് ഒമാനിലെ മസ്കറ്റ്, 25ന് സലാല, 29ന് ഖത്തർ, നവംബർ 5ന് കുവൈത്ത്, എട്ടിന് അബുദാബി, ഡിസംബർ ഒന്നിന് ദുബായ് എന്നിവിടങ്ങളിലാണ് പരിപാടി. ഇടവേളകളിൽ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന തരത്തിൽ അഞ്ചു ഘട്ടമായാണ് മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം.അതേസമയം മുഖ്യമന്ത്രിയുടെ പര്യടനവുമായി സഹകരിക്കില്ലെന്ന് യു.ഡി.എഫ് അനുകൂല സംഘടനകൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button