News
മുണ്ടക്കയം ടൗണിൽ മോഷണം വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിലായി

മുണ്ടക്കയം ടൗണിൽ മോഷണം വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിലായിഈരാറ്റുപേട്ട ,തലപ്പലം കാനാട്ട് വീട്ടിൽ ശ്രീജിത് സദാനന്ദൻ (40) നെയാണ് മുണ്ടക്കയം പോലീസ് പിടികൂടിയത്. കഴിഞ്ഞ ആഴ്ച മുണ്ടക്കയം ടൗണിലെ 3 വ്യാപാര സ്ഥാപനങ്ങളിലായാണ് ശ്രീജിത്ത് മോഷണം നടത്തിയത്. പച്ചക്കറി കടയിലെ സി സി ടി.വിയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത്. മുമ്പും മോഷണ കേസുകളിൽ പ്രതിയാണ് ശ്രീജിത്ത്.