dummy_ads1-01
dummy_ads1-01
previous arrow
next arrow
News

യൂണിഫോമിൽ കുത്തി വരച്ചത് ചോദ്യംചെയ്തു; പ്ലസ്ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദനം, കേസെടുത്ത് പൊലീസ്

പത്തനംതിട്ട ; പത്തനംതിട്ടയിൽ പ്ലസ്ടു വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ച സംഭവത്തിൽ അഞ്ച് സഹപാഠികൾക്കെതിരെ കേസ്. യൂണിഫോമിന് പിന്നിൽ പേന ഉപയോഗിച്ച് കുത്തി വരച്ചത് ചോദ്യം ചെയ്ത പ്ലസ്ടു വിദ്യാർത്ഥിയെയാണ് സഹപാഠികൾ അഞ്ച് സഹപാഠികൾ ചേർന്ന് മർദ്ദിച്ചത്. സഹപാഠികളായ അഞ്ച് വിദ്യാർഥികൾക്കെതിരെ പെരുമ്പെട്ടി പൊലീസാണ് കേസെടുത്തത്. വിദ്യാർത്ഥിയുടെ മാതാവ് നൽകിയ പരാതിയിലാണ് പൊലീസ് ക്രിമിനൽ കേസെടുത്തത്.എഴുമറ്റൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ എഴുമറ്റൂർ ഊന്നുകല്ലിൽ പുത്തൻ വീട്ടിൽ അഭിനവ് പിള്ളയ്ക്കാണ് സഹപാഠികളുടെ മർദ്ദനം ഉണ്ടായത്. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് സഹപാഠികൾ അഭിനവിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ അഭിനവിൻ്റെ കണ്ണിനും ചെവിക്കും പരിക്കേറ്റു. കുറ്റാരോപിതരായ വിദ്യാർഥികളെ രണ്ടാഴ്ചത്തേക്ക് സ്കൂൾ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു. നടപടി സസ്പെൻഷനിൽ ഒതുക്കരുത് എന്ന് ആവശ്യപ്പെട്ട് എബിവിപി സ്കൂൾ പ്രിൻസിപ്പലിന് പരാതി നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button