News
രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി നെയ്യാറ്റിന്‍കരയില്‍ യുവാവ് പിടിയില്‍

തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ് സംഭവം. എക്സൈസ് സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.ഒഡീഷയില്‍ നിന്നും കഞ്ചാവുമായി നാഗര്‍കോവില്‍ വഴി കേരളത്തില്‍ എത്തിയതായിരുന്നു. കുന്നത്തുകാല്‍ വണ്ടിത്തടത്ത് നിന്നാണ് പ്രതി പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയാണ് വിഷ്ണു.



