രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റുന്നു; കുറിപ്പുമായി സുഹൃത്ത്

പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റുന്നു. സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചത്.29 ദിവസങ്ങളായി കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റുന്നത് വിദഗ്ധ ചികിത്സയ്ക്കായാണ് എന്നാണ് പുറത്തുവരുന്ന വിവരംരാജേഷിന് വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ അതിവേഗം എയര്‍ ആംബുലന്‍സ് സംവിധാനം ഒരുക്കാന്‍ മുന്‍കൈ എടുത്ത സുരേഷ് ഗോപി, യൂസുഫ് അലി, വേഫേറര്‍, എസ്കെഎന്‍ തുടങ്ങിയവര്‍ക്കെല്ലാം സുഹൃത്തുക്കള്‍ നന്ദി അറിയിച്ചിട്ടുണ്ട്.ഓഗസ്റ്റ് അവസാന വാരം ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷ് കേശവ് കുഴഞ്ഞുവീണത്. എത്രയും വേഗം അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സകള്‍ ആരംഭിക്കുകയുമായിരുന്നു.ചില സിനിമകളിലും അഭിനയിച്ചിട്ടുള്ള രാജേഷ് കേശവിനായി സിനിമാ-ടെലിവിഷന്‍ മേഖലയിലെ നിരവധി പേര് രംഗത്തുവന്നിരുന്നു.



