dummy_ads1-01
dummy_ads1-01
previous arrow
next arrow
News

രാവിലത്തെ റെക്കോഡ് തിരുത്തി സ്വർണം; പവന് 560 രൂപ വർധിച്ചു

സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഉച്ചയ്ക്ക് ശേഷം പവന് 560 രൂപ വർധിച്ച് ഒരു പവന് 90,880 രൂപയായി. ഒരു ഗ്രാമിന് 70 രൂപ കൂടി 11360 രൂപയിലെത്തി. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 90,320 രൂപയിരുന്നു വില. ഒരു ഗ്രാമിന് 11290 രൂപയയും. ഈ വിലയാണ് ഒറ്റയടിക്ക് വര്‍ധിച്ച് 90880 രൂപയിലെത്തിയത്.സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button