dummy_ads1-01
dummy_ads1-01
previous arrow
next arrow
News

രാഷ്ട്രപതി റഫറൻസിൽ സുപ്രിംകോടതിയിൽ വാദം; നിയമപരമായി നിലനിൽക്കില്ലെന്ന് കേരളവും തമിഴ്നാടും

നിയമസഭ പാസാക്കിയ ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ചതിന് എതിരായ രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് പരിഗണിക്കുന്നു. റഫറന്‍സ് നിലനില്‍ക്കുമോ എന്നതിലാണ് ആദ്യം പ്രാഥമിക വാദം. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രപതിയുടെ ചുമതലയെന്ന് കേരളം വ്യക്തമാക്കി. രാഷ്ട്രപതിയുടെ റഫറൻസ് നിയമപരമായി നിലനിൽക്കില്ലെന്ന് തമിഴ്നാടും വാദിച്ചുറഫറൻസ് ഇന്ന് പരിഗണിക്കാനിരിക്കെ ഇന്നലെ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ചീഫ് ജസ്റ്റിസ് ബി ആർ ഗവായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആർട്ടിക്കിൾ 200 പ്രകാരം ബില്ല് ഗവർണർക്ക് നൽകിയാൽ അദ്ദേഹം എന്താണ് ചെയ്യേണ്ടത് എന്നതിന്റെ ഉത്തരമാണ് തമിഴ്നാട് വിധി ന്യായത്തിൽ എന്ന് കേരളം വാദിച്ചു. സുപ്രീം കോടതിയുടെ ഒരു വിധി ആർട്ടിക്കിൾ 141 പ്രകാരം നിയമമാണ്. ആ നിയമത്തിന് വിധേയരാണ് എല്ലാവരും എന്നും കേരളം സുപ്രിംകോടതിയിൽ പറഞ്ഞുമനു അഭിഷേക് സിംഗ്വിയാണ് തമിഴ്നാടിനായി സുപ്രിംകോടതിയിൽ ഹാജരായത്. റഫറൻസ് നിലനിൽക്കാത്ത ഒരു ഡിവിഷൻ ബെഞ്ച് വിധി കാണിച്ചു തരാൻ ചീഫ് ജസ്റ്റിസ്‌ തമിഴ്നാടിനോട് ആവശ്യപ്പെട്ടു. തമിഴ്നാട് വിധിയിൽ മാറ്റം വരുത്താതെ ഒരു മാർഗ്ഗം കണ്ടെത്തണമെന്ന് തമിഴ്നാട് ആവശ്യം ഉന്നയിച്ചു. രാഷ്ട്രപതിയുടെ റഫറന്‍സ് കേന്ദ്ര സര്‍ക്കാരിന്‍റേതെന്ന് കേരളം വാദിച്ചു. സുപ്രിംകോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രമം എന്നും കേരളം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button