News
രാഹുലിന്റെ രാജി നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല, സ്വയം എടുത്ത തീരുമാനം: സണ്ണി ജോസഫ്

മാധ്യമപ്രവര്‍ത്തകരുടെ മുമ്പാകെ രാഹുല്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെ തനിക്ക് രേഖാമൂലമോ വാക്കാലോ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ മുമ്പാകെ രാഹുല്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.