ലക്ഷ്മി മേനോന്റെ ബന്ധം ദുരൂഹം, ഒപ്പം ഉണ്ടായിരുന്നത് ക്വട്ടേഷൻ ടീം അംഗം; സ്വർണം തട്ടിയെടുക്കൽ കേസിലും പ്രതി

ലക്ഷ്മി മേനോന്റെ ബന്ധം ദുരൂഹം, ഒപ്പം ഉണ്ടായിരുന്നത് ക്വട്ടേഷൻ ടീം അംഗം; സ്വർണം തട്ടിയെടുക്കൽ കേസിലും പ്രതി ഗോതുരത്ത് സ്വദേശി അനീഷിനെതിരെ നാശനഷ്ടമുണ്ടാക്കിയതിനു കേസുണ്ട്. ചങ്ങനാശേരി സ്വദേശി സോന മോൾ (25) ആണ് കേസിൽ അറസ്റ്റിലായ മൂന്നാമത്തെ പ്രതി. ലക്ഷ്മി മേനോന്റെ അറസ്റ്റ‌് ഹൈക്കോടതി ഇന്നലെ യുവാവിന്റെ പരാതിയിൽ കേസെടുത്ത് 3 പേരെ പിടികൂടിയപ്പോഴാണ് കൂടെയുണ്ടായിരുന്നത് നടി ലക്ഷ്മി മേനോനാണെന്ന് പൊലീസ് അറിയുന്നത്. അപ്പോഴേക്കും ഇവർ ഒളിവിൽ പോയിരുന്നു. തുടർന്ന് പിടിയിലായവരുടെ ചരിത്രം ചികഞ്ഞപ്പോഴാണ് മിഥുൻ മോഹൻ ക്വട്ടേഷൻ ടീമംഗവും ക്രിമിനൽ കേസ് പ്രതിയുമാണെന്ന് പൊലീസിനു മനസിലായി. 2023 നവംബറിൽ പൊലീസ് ചമഞ്ഞ് സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വർണം കവർന്ന കേസിലെ പ്രതികളിലൊരാളാണ് മിഥുൻ. ഡിസംബർ ആദ്യം മിഥുനേയും വടക്കൻ പറവൂർ ഓലിയത്ത് ബിനോയ് (52), തൃശൂർ ചേറൂർ ചേർപ്പിൽ വിനീഷ് കുമാർ (45) എന്നിവരെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു.ഇപ്പോൾ ഇവർ ജാമ്യത്തിലാണ്.



