
ലഹരിക്കെതിരേ സ്ത്രീശക്തി എന്ന മുദ്രാവാക്യം ഉയർത്തി വിദ്യാർഥികളില്‍ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും അതുവഴി ഉണ്ടാകുന്ന ആക്രമണങ്ങളും ചെറുക്കുക, നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എൻജിനിയറിംഗ് കോളജ് വനിതാ ഇരുചക്ര വാഹന റാലി സംഘടിപ്പിക്കും
കോളജ് ഡയറക്ടർ റവ. ഡോ. റോയി പഴേപ്പറമ്ബില്, പ്രിൻസിപ്പല്‍ ഡോ. ലില്ലിക്കുട്ടി ജേക്കബ്, കോളജ് അധികാരികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. അനില്‍കുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്യും. കാഞ്ഞിരപ്പള്ളി രൂപത വികാരിജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കും.കോളജിലെ വിദ്യാർഥിനികളും വനിതാ അധ്യാപകരും അണിനിരക്കുന്ന ഇരുചക്രവാഹന റാലി കുന്നുഭാഗം ജിയോ പെട്രോള്‍ പമ്ബില്നിന്നാരംഭിച്ച് അമല്‍ജ്യോതി കോളജ് കാമ്ബസില്‍ സമാപിക്കും. കൂടാതെ വിദ്യാർഥിനികളുടെ നേതൃത്വത്തില്‍ കലാപരിപാടികളും ആയോധന കലാപ്രദർശനവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടക്കും. പരിപാടിയോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡില്‍ ഉച്ചകഴിഞ്ഞ് 2.30ന് കോളജ് വിദ്യാർഥികളുടെ ഫ്ലാഷ് മോബ് നടത്തും.പത്രസമ്മേളനത്തില്‍ കോളജ് മാനേജർ റവ. ഡോ. റോയി ഏബ്രാഹം പഴയപറമ്ബില്, പ്രിൻസിപ്പല്‍ ഡോ. ലില്ലിക്കുട്ടി ജേക്കബ്, വിമണ്‍സെല്‍ കോ-ഓർഡിനേറ്റർ ജിസ് ഏബ്രഹാം, അസിസ്റ്റന്റ് പ്രഫ. മെബി മാത്യു, ലാബ് ഇൻസ്ട്രക്ടർ തോമസ് ജോസഫ്, വിദ്യാർഥി പ്രതിനിധികളായ ക്യാരൻ ഏബ്രഹാം, ഷിഫാന സിറാജ് എന്നിവർ പങ്കെടുത്തു.