ലേലം

തൊടുപുഴ താലൂക്കില്‍ അറക്കുളം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 24 ല്‍ റീസര്‍വ്വെ 623 ല്‍ ഉള്‍പ്പെട്ട 40.47 ആര്‍ വസ്തുവിന്റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി സേവന വകുപ്പുകള്‍ തമ്മിലുളള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ഫയര്‍ & റെസ്‌ക്യൂ വകുപ്പിന് കൈമാറി നല്‍കുന്നതിന് ഡിസംബര്‍ 30 2022 തീയതിയില്‍ സ.ഉ.(കൈ) നം 309/22/ആര്‍.ഡി നമ്പര്‍ പ്രകാരം ഉത്തരവായിട്ടുളളതാണ്. ഇതു പ്രകാരം ഈ സ്ഥലം ഫയര്‍ & റെസ്‌ക്യൂ വകുപ്പിന് കൈമാറിയിട്ടുളളതാണ്. ഈ സ്ഥലത്ത് ഫയര്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതിനായി വസ്തുവില്‍ നില്‍ക്കുന്ന മരങ്ങള്‍ക്ക് 75000 രൂപയില്‍ അധികം വില ലഭിക്കില്ലാ എന്ന് ജൂണ്‍ 6 2026 തീയതിയിലെ ജില്ലാ കളക്ടറുടെ സ്ഥിരീകരണത്തിന് വിധേയമായി ജൂലൈ 7 പകല്‍ 11 മണിക്ക് അറക്കുളം വില്ലേജ് ഓഫീസില്‍ നിയമാനുസ്യത ലേല നടപടികള്‍ക്ക് വിധേയമായി ലേലം ചെയ്തു വില്‍ക്കുന്നതാണെന്ന് തൊടുപുഴ തഹസില്‍ദാര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 222503



