dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ലോക റെഡ് ക്രോസ് ദിനാചരണവും ലഹരിവിരുദ്ധ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും കട്ടപ്പനയില്‍ നടന്നു.

കട്ടപ്പന: ലോക റെഡ് ക്രോസ് ദിനാചരണവും ലഹരിവിരുദ്ധ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും കട്ടപ്പനയില്‍ നടന്നു. ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കട്ടപ്പന ഡിവൈ.എസ്.പി. വി.എ.നിഷാദ് മോൻ ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് ജില്ലാ സെക്രട്ടറി എം.ഡി അർ ജുനൻ അദ്ധ്യക്ഷതവഹിച്ചു . കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജെ.ആർ.സി കോ-ഓർഡിനേറ്റർ ജോർജ് ജേക്കബ് ആമുഖ പ്രഭാഷണം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് കട്ടപ്പന എസ്‌.ഐ അഭിജിത്ത് എം.എസ് നേതൃത്വം നല്‍കി. ഐ.ആർ.സി.എസ് സംസ്ഥാന മാനേജിങ് കമ്മിറ്റിയംഗം പി.എം ഫ്രാൻസിസ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോയി ആനിത്തോട്ടം, ഷാജി നെല്ലിപ്പറമ്ബില്‍ , ജിറ്റി കെ. ജെയിംസ്, ശരണ്യാമോള്‍ പി.എസ്, ആഷ്‌ലി എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button