News
വഖഫ് നിയമം; സമസ്ത വീണ്ടും സുപ്രീം കോടതിയിൽ, ‘നിയമത്തിന്‍റെ പേരിൽ ഭൂമി പിടിച്ചെടുക്കുന്നു, കെട്ടിടങ്ങള്‍ തകര്‍ക്കുന്നു’

ദില്ലി: വഖഫ് നിയമത്തിൽ അടിയന്തര സ്റ്റേ വേണമെന്നാവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വഖഫ് നിയമത്തിന്‍റെ പേരിൽ ഭൂമി പിടിച്ചെടുക്കുകയാണെന്നും കെട്ടിടങ്ങള്‍ തകര്‍ക്കുകയാണെന്നുമാണ് സമസ്ത ഹര്‍ജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം. നിലവിലെ നടപടികള്‍ തടയണമെന്നും അപേക്ഷയിൽ പറയന്നു. അഭിഭാഷകൻ സുള്‍ഫിക്കര്‍ അലിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.



