വാക്ക് ഇന്‍ ഇന്റര്‍വ്യു

വാക്ക് ഇന്‍ ഇന്റര്‍വ്യു. ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ അഴുത,ദേവികുളം,അടിമാലി,നെടുങ്കണ്ടം,ഇളംദേശം ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്കും ഇടുക്കി, തൊടുപുഴ ബ്ലോക്കുകളിലെ നൈറ്റ് വെറ്ററിനറി യൂണിറ്റുകളിലേക്കും മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് ബി.വി. എസ്. സി ആന്റ് എ. എച്ച് യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള യുവ ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 12 ന് രാവിലെ 11ന് പൂര്‍ണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയും ഇവയുടെ പകര്‍പ്പുകളും സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ല മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. യുവ വെറ്ററിനറി ഡോക്ടര്‍മാരുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 222894



