News
വാടക കൊടുക്കാതെ താമസിച്ചത് 2435 ദിവസം! എംഎം മണിയുടെ സ്റ്റാഫുകളില്‍ നിന്നു 3,96,510 രൂപ തിരിച്ചു പിടിക്കാൻ കെഎസ്ഇബി

തൊടുപുഴ:കെഎസ്ഇബി ഐബിയില്‍ അനധികൃതമായി താമസിച്ച മുൻ വൈദ്യുതി മന്ത്രി എംഎം മണിയുടെ സ്റ്റാഫുകളില്‍ നിന്നു വാടക തിരിച്ചു പിടിക്കാൻ വൈദ്യുതി വകുപ്പ് വിജിലൻസിന്റെ ഉത്തരവ്.ഇടുക്കി ചിത്തിരപുരത്തെ ഐബിയിലാണ് ഗണ്മാൻമാരും ഡ്രൈവറും അനധികൃതമായി താമസിച്ചത്. കെഎസ്ഇബി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.മന്ത്രിയായിരുന്ന കാലത്ത് 1237 ദിവസവും നിലവിലെ എംഎല്‍എ കാലഘട്ടത്തില്‍ കഴിഞ്ഞ സെപ്റ്റംബർ വരെ 1198 ദിവസവും ഇവർ ഐബിയിലെ മുറികള്‍ വാടക നല്‍കാതെ ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. ആകെ 3,96,510 രൂപയാണ് സ്റ്റാഫ് അംഗങ്ങള്‍ വാടക ഇനത്തില്‍ അടയ്ക്കേണ്ടതെന്നും കണ്ടെത്തി.