News
വാഴക്കുല വെട്ടുന്നതിനിടെ കയ്യില്‍ പാമ്പ് കടിച്ചു; പാമ്പിനെ കവറിലാക്കി ആശുപത്രിയിലെത്തി വയോധികന്

കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന് കയ്യില്‍ പാമ്പ് കടിയേറ്റു. താമരശ്ശേരി ചമല്‍ സ്വദേശി ശിവന്റെ കൈക്കാണ് പാമ്പുകടിയേറ്റത്. വാഴയില്‍ ഉണ്ടായിരുന്ന പാമ്പാണ് കയ്യില്‍ കടിച്ചത്. ഉടനെ തന്നെ കടിച്ച പാമ്പിനെ കവറിലാക്കി ശിവന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തി. പ്രാഥമിക ചികിത്സയ്ക്കുശേഷം ശിവനെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷപ്പാമ്പാണ് കടിച്ചത്.



