News
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

പാലാ. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ച് കിടങ്ങൂർ സൗത്ത് സ്വദേശി രമേശിനു ( 50) പരുക്കേറ്റു. ഉച്ചയോടെ ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം.കാളകെട്ടിയിൽ വച്ച് ഉച്ചകഴിഞ്ഞ് ബൈക്കുകൾ കൂട്ടിയിടിച്ച് രാമപുരം സ്വദേശി മനോജിനു ( 39) പരുക്കേറ്റു.



