dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വീട്ടമ്മയെ മക്കളുടെ മുന്നില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം നാലാഞ്ചിറയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. 36 വയസുകാരിയായ ഹസീന ബീവിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷ് ഒളിവിലാണ്. പൊലീസ് ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികമായി പൊലീസ് മനസിലാക്കിയിരിക്കുന്നത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടമ്മയ്ക്ക് കഴുത്തിലേറ്റ ഗുരുതര പരുക്കാണ് മരണ കാരണം. കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു കൊല നടന്നതെന്നും പൊലീസ് പറഞ്ഞു.ഹസീനയെ കഴിഞ്ഞ 30 ന് കാണാതായിരുന്നു. തൊട്ടുപിന്നാലെ സുരേഷ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിന്നീട് പൊലീസ് ഇടപെട്ടതിനെ തുടർന്ന് ഹസീന തിരിച്ചെത്തി. ഇതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തിങ്കളാഴ്ച മണ്ണന്തല സ്റ്റേഷനിൽ വിളിപ്പിച്ച്സംസാരിച്ചിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button