dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വീട്ടില്‍ കയറി വര്‍ക്ക്ഷോപ്പ് ഉടമയെ വെട്ടിപരിക്കേല്‍പ്പിച്ചു; പ്രതികള്‍ പിടിയില്‍

ഇ.ടുക്കി: വർക്ക്ഷോപ്പ് ഉടമയെ വെട്ടിപരിക്കേല്‍പ്പിച്ച മൂന്ന് പേർ അറസ്റ്റില്‍. ഇടുക്കി മൂന്നാറില്‍ ആണ് സംഭവം.സെവൻമല എസ്റ്റേറ്റ് ന്യൂ മൂന്നാർ ഡിവിഷനില്‍ എസ്. തങ്കരാജ്, എസ്. സേതുരാജ്, വി. സോമസുന്ദരം എന്നിവരാണ് അറസ്റ്റിലായത്. രാധാകൃഷ്ണൻ എന്നയാള്‍ക്കാണ് ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പ്രതികള്‍ രാധാകൃഷ്ണന്‍റെ വീട്ടില്‍ അതിക്രമിച്ചുകയറി വാക്കത്തി ഉപയോഗിച്ച്‌ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. നേരത്തേ ഇവർ തമ്മിലുണ്ടായ വാക്കുതർക്കത്തിന്‍റെയും അടിപിടിയുടെയും വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button