News
വീട്ടില്‍ സൂക്ഷിച്ച ഒരു കിലോ കഞ്ചാവുമായി ഒരാൾ പിടിയില്‍

അടിമാലി: വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച ഒരു കിലോയിലധികം കഞ്ചാവുമായി ഒരാള്‍ അടിമാലി നർക്കോട്ടിക് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായി.ലക്ഷ്മി എസ് വളവ് കോളനി സ്വദേശി അജീഷാണ് (37) പിടിയിലായത്. ഇയാള്‍ കല്ലാർ മാങ്കുളം കവല ഭാഗത്ത് താമസിച്ച് വരികയായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് വാങ്ങി കല്ലാർ, മാങ്കുളം, മൂന്നാർ മേഖലകളില്‍ വില്‍പ്പന നടത്തുന്നതിനായി വീട്ടില്‍ സൂക്ഷിച്ച് വരികെയാണ് പ്രതി പിടിയിലായത്. എക്‌സൈസ് ഇൻസ്‌പെക്ടർ രാഹുല്‍ ശശി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡുമാരായ ദിലീപ് എൻ.കെ, ബിജു മാത്യു, സിവില്‍ എക്‌സൈസ് ഓഫീസർ അബ്ദുള്‍ ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസർ വിസ്മയ മുരളി എന്നിവടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



