dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എന്‍ഡിപി ഭാരവാഹികളുടെ അയോഗ്യത തുടരും; ഹര്‍ജി തിങ്കളാഴ്ചത്തേക്ക്

വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ അപ്പീലാണ് ഹൈകോടതി പരിഗണിച്ചത്.സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്ന് കാണിച്ചാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. കമ്പനി നിയമപ്രകാരമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതില്‍ സിവില്‍ കോടതികള്‍ക്കോ ഹൈക്കോടതിക്കോ ഇടപെടാന്‍ അധികാരമില്ലെന്നും അപ്പീലില്‍ പറയുന്നു.യോഗത്തിന്റെ വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല. വെള്ളാപ്പള്ളി നടേശന്‍,തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെയാണ് ഹൈക്കോടതി അയോഗ്യരാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button