വൈദ്യുതി പ്രതിസന്ധി: ഇപ്പോൾ അനുഭവിക്കുന്നത് ദീർഘകാല കരാറുകൾ റദ്ദാക്കിയതിന്റെ പരിണിതഫലം; മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ മന്ത്രി കെ മുരളീധരൻ. ദീർഘകാല കരാറുകൾ റദ്ദാക്കിയതിന്റെ പരിണിതഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. പല പദ്ധതികളും വരുമ്പോൾ പരിസ്ഥിതി സംരക്ഷകരായി ചിലർ രംഗത്തിറങ്ങുമെന്നും അവരെയൊന്നും ഇപ്പോൾ കാണാനില്ലെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. ജനത്തിന് പ്രയാസം ഉണ്ടാക്കുന്നു യാഥാർത്ഥ്യമാണ്. ബദൽ നിർദ്ദേശങ്ങൾ സർക്കാർ നടപ്പിലാക്കാമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു.കേന്ദ്രം ഇനത്തിൽ വലിയ കുറവുണ്ടായി. അതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങൾ നിന്നും വൈദ്യുതി വാങ്ങാനും സാധിക്കുന്നില്ല. കരാറിൽ തെറ്റുകൾ ഉണ്ടെങ്കിൽ എന്തുകൊണ്ട് എന്ന് അന്വേഷണം നടത്തിയല്ലയെന്ന് കെ മുരളീധരൻ. വൈദ്യുത മേഖലയെ സ്വകാര്യവൽക്കരിക്കേണ്ട യാതൊരു കാര്യവും ഇപ്പോൾ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള മാർഗങ്ങൾ ആവിഷ്കരിക്കുമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു.അതേസമയം വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിയ്ക്ക് അനുമതി നൽകിയിരുന്നു. ഒക്ടോബർ മുതൽ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാനാണ് അനുമതി. നിയന്ത്രണങ്ങളോടെയാണ് അനുമതി. ഏപ്രിൽ, മെയ് മാസങ്ങളിൽ പീക്ക് ടൈമിൽ യൂണിറ്റിന് 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാൻ അനുമതി നൽകി.



