ശബരിമല നെയ്യ് ക്രമക്കേട് ; ആരോപണ വിധേയനായ ഒ ജി ബിജുവിന് വീണ്ടും പദവി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ള കേസിലും ആടിയശിഷ്ടം നെയ്യ് ക്രമക്കേടിലും ആരോപണ വിധേയനായ ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് വീണ്ടും പദവി നല്കി ദേവസ്വം ബോര്‍ഡ്. സ്പെഷ്യല്‍ ഓഫിസറായ ഒ ജി ബിജുവിനെയാണ് ശബരിമലയിലെ പ്രത്യേക കോ ഓര്‍ഡിനേറ്ററാക്കി നിയമിച്ചത്. ശബരിമല തീര്‍ഥാടനകാലത്ത് കോ ഓര്‍ഡിനേറ്ററാക്കി നിയമിക്കാനാണ് തീരുമാനം.ഒ ജി ബിജുവിനെ നിയമിച്ചതില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നെങ്കിലും പരിചയ സമ്പന്നന് എന്ന നിലയിലാണ് പദവി. നേരത്തെ ബിജുവിനെ ശബരിമല എക്സിക്യൂട്ടീവ് ഓഫിസറാക്കി തുടര്‍ച്ച നല്‍കാനുള്ള തീരുമാനം ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നു. എക്സിക്യൂട്ടീവ് ഓഫിസറുടെ ജോലിഭാരം കണക്കിലെടുത്ത് സഹായിക്കാനാണ് നിയമനമെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.പുതിയ തീരുമാനം സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ ധരിപ്പിക്കും. പ്രത്യേക ചുമതലയാണെങ്കിലും നിയമനത്തിന് ഹൈക്കോടതിയുടെ അനുമതി വേണ്ടിവരും. ആടിയ ശിഷ്ടം നെയ്യ്, അഷ്ടാഭിഷേകം അഴിമതിയില്‍ ഉള്‍പ്പെടെ ബിജുവിന്റെ പങ്കുണ്ടെന്ന സംശയം നിലനില്‍ക്കവെയാണ് പുതിയ പദവി.



