ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. എസ്ഐടി അഞ്ചാമത്തെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. VSSC യിൽ നടത്തിയ ശാസ്ത്രീയ പരിശോധന ഫലവും കോടതിയിൽ ഹാജരാക്കും. അന്വേഷണം ശരിയായ ദിശയിൽ തന്നെയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ ഇതുവരെ 11 ഇടക്കാല ഉത്തരവുകളാണ് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോടതി ഇറക്കിയിട്ടുള്ളത്അതേസമയം, തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ പരിഗണിക്കും. ദ്വാരപാലക ശില്പ കേസിലെയും കട്ടിളപ്പാളി കേസിലെയും ജാമ്യാപേക്ഷകൾ ഒരുമിച്ചായിരിക്കും പരിഗണിക്കുക. തന്ത്രിയുടെ ജാമ്യത്തെ എതിർത്തി എസ് ഐ ടി കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിക്ക് ബന്ധമില്ലെന്നും എല്ലാം കെട്ടിച്ചമച്ചതാണെന്നുമാണ് തന്ത്രിയുടെ അഭിഭാഷകന്റെ വാദം.



