dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

ശമ്പള പരിഷ്‌കരണ നടപടികള്‍ അടിയന്തിരമായി ആരംഭിക്കണം: ജോയിന്റ് കൗണ്‍സില്‍

സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്ബള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കേണ്ട സമയപരിധി പിന്നിട്ടിട്ടും തുടർനടപടികള്‍ സ്വീകരിക്കാത്ത സർക്കാരിന്റെ മെല്ലെപ്പോക്ക് സമീപനം അവസാനിപ്പിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.പി.

സുമോദ് ആവശ്യപ്പെട്ടു. കട്ടപ്പന റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ജോയിന്റ് കൗണ്‍സില്‍ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് പി.സി. ജയൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ സംഘടനാ റിപ്പോർട്ടും മേഖല സെക്രട്ടറി മനോജ് ജോസഫ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.പി. അഞ്ജന വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനില്‍, വനിതാ കമ്മറ്റി ജില്ലാ സെക്രട്ടറി സി.ജി. അജീഷ, ജില്ലാ വൈസ് പ്രസിഡന്റ് വി.എം. ഷൗക്കത്ത് അലി എന്നിവർ സംസാരിച്ചു.

കുടിയേറ്റ കർഷകർക്ക് കൈവശ ഭൂമിക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ നിലനില്‍ക്കുന്ന കേസ് അടിയന്തിരമായി പൂർത്തിയാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജോസ് മി.ടി. ജോസ് രക്തസാക്ഷി പ്രമേയവും നിഷമോള്‍ ദേവസ്യ അനുശോചന പ്രമേയവും അവതരിപ്പിച്ചു. രതീഷ് കുമാർ കെ.ആർ സ്വാഗതവും സജി ജോസഫ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി മനോജ് ജോസഫ് (പ്രസിഡന്റ്) സുനില്‍ കെ.കെ, അനന്തകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), പ്രദീപ് രാജൻ (സെക്രട്ടറി), സജി ജോസഫ്, രതീഷ് കുമാർ കെ.ആർ (ജോയിന്റ് സെക്രട്ടറിമാർ), അഞ്ജന സി.പി (ട്രഷറർ), പ്രവീണ സോമൻ (വനിത കമ്മിറ്റി പ്രസിഡന്റ്), ജോസ്മി ടി. ജോസ് (വനിത കമ്മിറ്റി സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button