dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ശമ്പളത്തില്‍ വലിയ മാറ്റം വരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത! ക്ഷാമബത്ത 2% വർധിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ആകെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനത്തില്‍ നിന്നും 60 ശതമാനമായി ഉയരും. പണപ്പെരുപ്പ നിരക്ക് പരിഗണിച്ച്‌, വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയാണ് ഈ വര്‍ധന നിശ്ചയിച്ചിരിക്കുന്നത്.ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ഡിഎ പ്രഖ്യാപനം ഉണ്ടാകാതിരുന്നത് ജീവനക്കാരെയും പെന്‍ഷന്‍കാരെയും ആശങ്കയിലാഴ്ത്തിയിരുന്നു. സാധാരണയായി വര്‍ഷത്തിന്റെ തുടക്കത്തില്‍ ഉണ്ടാകാറുള്ള പ്രഖ്യാപനം വൈകിയതോടെ വലിയ കാത്തിരിപ്പിലായിരുന്നു ലക്ഷക്കണക്കിന് ആളുകള്‍. പുതുക്കിയ ക്ഷാമബത്തയ്ക്ക് (DA) 2026 ജനുവരി മുതല്‍ മുൻകാല പ്രാബല്യമുണ്ടായിരിക്കും. ഇത് പെൻഷൻകാർക്കും ബാധകമാണ്. വർഷത്തില്‍ രണ്ടുതവണയാണ് ക്ഷാമബത്ത പരിഷ്കരിക്കുന്നത്-ഒന്ന് ജനുവരിയിലും മറ്റൊന്ന് ജൂലൈയിലും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button