News
സംസ്ഥാനത്തെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു.

സംസ്ഥാനത്തെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 13,490 രൂപ എന്ന നിരക്കിലും പവന് 1,07,920 രൂപ എന്ന നിരക്കിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലത്തെ വിലയിടിവിന് ശേഷമാണ് സ്വര്‍ണവില ഇന്ന് സ്റ്റെഡിയായിരിക്കുന്നത്. വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2300 രൂപയിലുമാണ് ഇന്ന് വില്‍ക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവാണ് ദൃശ്യമായത്. യുഎസ് ഡോളര്‍ ശക്തിപ്രാപിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തി നിര്‍ത്തുമെന്ന പ്രതീക്ഷകളും സ്വര്‍ണ്ണ വില കുറയാന്‍ കാരണമായിട്ടുണ്ട്.



