സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ വർധനവ്. പവന് 2120രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ വർധനവ്. പവന് 2120രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 22കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വില 114840 രൂപയായി. കഴിഞ്ഞ ദിവസം ഇത് 111720 രൂപയായിരുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 265രൂപ വർധിച്ച് 14,355രൂപയുമായി. അതേസമയം 18 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1736രൂപ വർധിച്ച് 93, 960രൂപയായി. 24കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് ഇന്ന് 1,25,280രൂപയാണ് വില.സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില കുറഞ്ഞും കൂടിയും സ്ഥിരതയില്ലാതെ തുടരുകയാണ്. ഒരു ദിവസം പലതവണ വിലയിൽ ഏറ്റകുറച്ചിലും രേഖപ്പെടുത്തുന്നുണ്ട്. ഫെബ്രുവരി ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ, ഈ മാസം ഒന്നാം തീയതിയാണ് പവന് ഏറ്റവും കൂടുതൽ വില രേഖപ്പെടുത്തിയത്. 1, 17, 760രൂപയായിരുന്നു 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് അന്ന് രേഖപ്പെടുത്തിയ വില. എന്നാൽ തൊട്ടടുത്ത ദിവസം, ഫെബ്രുവരി 2ന് വില 1, 07,920രൂപയായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞവിലയാണിത്.ആഴ്ചയുടെ തുടക്കത്തില്‍ സ്വര്‍ണവില താഴേക്ക് പോയെങ്കിലും ഇക്കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. സമാനമായിരുന്നു വെള്ളിയുടെയും സ്ഥിതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ പ്രോഫിറ്റ് ബുക്കിങ്ങിന് പിന്നാലെ നിക്ഷേപകരുടെ സ്വര്‍ണത്തോടു പ്രിയം വീണ്ടും കൂടിയതോടെ വിലയിലും അതും പ്രകടമായി. എന്നാല്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഇടിയുന്നതും വിപണി കണ്ടു.



