News
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവന് 200 രൂപയാണ് കൂടിയത്. 1,13,760 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. 14,220 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കൂടി. പവന് 216 രൂപ കൂടി 1,24,104 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 27 രൂപയാണ് കൂടിയത്. 15,513 രൂപയാണ് വിപണിവില.ഓഗസ്റ്റ് 11ന് രാവിലെയും ഒരു പവന്റെ വില 1,13,760 എന്ന നിലയിലേക്ക് എത്തിയിരുന്നു. എന്നാൽ അന്ന് ഉച്ചയ്ക്ക് ശേഷം വിലയിൽ 960 രൂപയുടെ ഇടിവുണ്ടായി. പിന്നാലെ ഇന്നലെയും ഇന്നുമായി സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിലേക്ക് വീണ്ടും എത്തുകയായിരുന്നു.



