News
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 57,120 രൂപയാണ്. ഗ്രാമിന് 7140 രൂപയാണ് കൊടുക്കേണ്ടത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന് വില. പിന്നീട് 56,720 രൂപയായി വില താഴ്ന്നെങ്കിലും തിരിച്ചു കയറുകയായിരുന്നു.കൂടിയും കുറഞ്ഞുമിരിക്കുന്ന സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ ഉയരുമെന്നാണ് കണക്കുകള്‍. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന് വിലയിരുത്തുന്നത്.