News
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. 1000 രൂപ വര്‍ധിച്ച് ഒരു പവന് 95,200 രൂപയായി വില. ഗ്രാമിന് 125 രൂപ വര്‍ധിച്ച് 11,900 രൂപയായി. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,982 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,737 രൂപയാണ് വില.ഫെഡറല്‍ റിസര്‍വ് ബാങ്ക് ഡിസംബര്‍ പത്തിന് യോഗം ചേര്‍ന്ന് പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പിന്നീടങ്ങോട്ടും പലിശ നിരക്ക് കുറയ്ക്കല്‍ തുടര്‍ന്നേക്കുമെന്നാണ് പുതിയ വിവരം. ഇത് സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനോടൊപ്പം സ്വര്‍ണവില ഉയരാനും കാരണമാകും.



