dummy_ads1-01
dummy_ads1-01
previous arrow
next arrow
കേരളം

സമരം നടത്തുന്നത് യഥാർത്ഥ ആശകളല്ല; ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്’; അധിക്ഷേപവുമായി എ വിജയരാഘവന്‍

ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. സമരം നടത്തുന്നത് യഥാര്‍ത്ഥ ആശകളല്ലെന്ന് എ വിജയരാഘവന്‍ പറഞ്ഞു. അഞ്ഞൂറ് ആളുകളെ എവിടെ നിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണെന്ന് എ വിജയരാഘവന്‍ പറഞ്ഞു. എടപ്പാള്‍ കാലടിയില്‍ ടി പി കുട്ടേട്ടന്‍ അനുമരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ വിജയരാഘവന്‍. സമരം നടത്തുന്നവര്‍ ഉടന്‍ പോവുകയൊന്നുമില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. ആറുമാസത്തെ സമരമാണ്. ആശ കഴിഞ്ഞാല്‍ അംഗനവാടിയില്‍ നിന്നുള്ളവരെ പിടിച്ചുകൊണ്ടിരുത്തും. ആശമാരുടെ സമരം ഗൂഢാലോചനയുടെ ഭാഗമാണ്. മൂന്നാമതും ഇടതുപക്ഷ ഭരണം വരാതിരിക്കാനാണിതെന്നും എ വിജയരാഘവന്‍ പറഞ്ഞു. സമരം നടത്തേണ്ടത് പിണറായി വിജയനെതിരെയല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button