സായ് ബാബയുടെ 101-ാം ജന്മദിനം, മുഖ്യമന്ത്രി പുട്ടപർത്തിക്ക്; കേരള മുഖ്യമന്ത്രി എത്തുന്നത് ഇതാദ്യം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ തിങ്കളാഴ്ച പുട്ടപർത്തി സന്ദർശിക്കും. സായ് ബാബയുടെ 101ാം ജന്മദിനം പ്രമാണിച്ചാണ് സന്ദർശനം. കേരള മുഖ്യമന്ത്രി പുട്ടപർത്തിയിൽ എത്തുന്നത് ഇതാദ്യമാണ്. പുട്ടപർത്തിയിലെ പ്രശാന്തി നിലയത്തിൽ സത്യസായി ബാബയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികൾ നവംബർ 16 മുതൽ 24 വരെയാണ് നടക്കുക.ഇതിന്റെ ഭാഗമായി നവംബർ 22-ന് നടക്കുന്ന ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ലേണിംഗിന്റെ ബിരുദദാന ചടങ്ങിൽ ആന്ധ്രാപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീറാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. നവംബർ 16 മുതൽ 24 വരെ പ്രശാന്തി നിലയത്തിൽ പ്രത്യേക ആത്മീയ, സാംസ്കാരിക പരിപാടികൾ നടക്കും. നവംബർ 22-ന് ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ലേണിംഗിന്റെ 45-ാം ബിരുദദാന ചടങ്ങും, പ്രധാന ദിവസമായ നവംബർ 23-ന് ഹിൽ വ്യൂ സ്റ്റേഡിയത്തിൽ രഥോത്സവം, സംഗീത കച്ചേരി, അന്നദാനം എന്നിവയും നടക്കും.



