dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സിഎംആര്‍എല്‍- എക്സാലോജിക് ഇടപാട്: പിണറായി വിജയന് തിരിച്ചടി, അപ്പീലിന് അനുമതി ഇല്ല

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് തിരിച്ചടി. വിജിലൻസ് എഫ്ഐആർ ഇടാനായി ത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന് അപ്പീല്‍ ഫയല്‍ ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹര്‍ജിക്കാരുടെ അവകാശത്തെ ബാധിക്കില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ നിയമപരമായ മറ്റ് മാര്‍ഗങ്ങള്‍ തേടുന്നതിനുള്ള അപേക്ഷകരുടെ അവകാശത്തെ സിംഗിള്‍ ബെഞ്ച് വിധി ബാധിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള അനുമതി തേടിക്കൊണ്ടുള്ള എല്ലാ അപേക്ഷകളും തള്ളിക്കളയുന്നുവെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.തങ്ങളുടെ വാദം കേട്ടില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരും പിണറായി വിജയന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപ്പീലിന് അനുമതി നല്‍കരുതെന്നും നിലപാട് സ്വീകരിച്ചിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button