സിപിഐ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമോ എന്ന് ചോദ്യം; സിപിഐക്ക് അതിനെ കുറിച്ച് ഇപ്പോള്‍ അറിയില്ലെന്ന് ബിനോയ് വിശ്വം

ഡല്‍ഹി: പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി സാപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെ സിപിഐയുടെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍. സിപിഐ ദേശീയ ആസ്ഥാനമായ അജോയ് ഭവനില്‍ വൈകിട്ട് സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും ചേരും. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാനുള്ള സാധ്യതകള്‍ നേതാക്കള്‍ നിഷേധിച്ചില്ല.പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സിപിഐക്ക് അതിനെ കുറിച്ച് ഇപ്പോള്‍ അറിയില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. എല്‍ഡിഎഫ് ഉണ്ടാക്കാന്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ച പാര്‍ട്ടി സിപിഐ ആണ്. എല്‍ഡിഎഫ് സിപിഐയുടെ കുഞ്ഞാണ്. ഈ കുഞ്ഞിനെ ഹനിക്കുന്നതൊന്നും സിപിഐ ചെയ്യില്ല. ആരോഗ്യമുള്ള വ്യക്തിത്വമുള്ള നന്മയുള്ള കുഞ്ഞായി ഇത് വളരണം. അതാണ് ഞങ്ങളുടെ ലക്ഷ്യം. അതല്ലാതെ സിപിഐക്ക് മറ്റൊരു സ്റ്റാന്‍ഡില്ല.വളരെ ശരിയായ വിധത്തിലുള്ള ഒരു ആവശ്യമാണ് സിപിഐ ഉന്നയിച്ചതെന്ന് കെ രാജന് എംഎല്‍എ പറഞ്ഞു. അര്‍ഹതപ്പെട്ട കാര്യമാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.



