dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മെയ് 15ന് രണ്ടാം ഘട്ട പരീക്ഷ ആരംഭിക്കുന്നതിനാലാണ് ആദ്യ ഘട്ട പരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന ആദ്യ ഘട്ട പരീക്ഷയില്‍ ഏകദേശം 25 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

പരീക്ഷാ ഫലം ഈ വെബ്‌സൈറ്റുകളില്‍ അറിയാം

results.cbse.nic.in

cbse.gov.in

cbseresults.nic.in

digilocker.gov.in

results.gov.in

റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി, ജനന തീയതി, സെക്യൂരിറ്റി പിന്‍ എന്നിവ നല്‍കി ലോഗിന്‍ ചെയ്താല്‍ സ്‌കോര്‍ കാണാന്‍ സാധിക്കും.

മൊബൈല്‍ ആപ്പുകള്‍: DigiLocker, UMANG

ഡല്‍ഹിയിലുള്ളവര്‍ക്ക് 24300699 എന്ന നമ്പറിലും മറ്റ് സ്ഥലങ്ങളില്‍ ഉള്ളവര്‍ക്ക് 01124300699 എന്ന നമ്പറിലും വിളിച്ച് ഫലം അറിയാനുള്ള വഴിയുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button