dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സ്കൂൾ ലൈബ്രറികളിലേക്കുള്ള പുസ്തക വിതരണം നടത്തി

പീരുമേട് നിയോജകമണ്ഡലത്തിലെ അൻപത് സ്കൂൾ ലൈബ്രറികളിലേക്കുള്ള പുസ്തകം വിതരണം വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു. പീരുമേട് മണ്ഡലത്തിലെ 80 ശതമാനം സ്കൂളുകളും ഹൈടെക് ആയി ഉയർത്തിയിട്ടുണ്ടെന്നും പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ ആകർഷിക്കാൻ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്നും എംഎൽഎ പറഞ്ഞു. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിൽ നിന്നും എംഎൽഎയുടെ പ്രത്യേക ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ വിനോയോഗിച്ചാണ് പുസ്തകങ്ങൾ വാങ്ങിയിട്ടുള്ളത്. 12 യുപി സ്കൂളുകൾക്കും 37 എൽപി സ്കൂളുകൾക്കും ഒരു ഹൈസ്കൂളിനും ഉൾപ്പടെ ആകെ അൻപത് സ്കൂളുകൾക്ക് 9270 രൂപയുടെ പുസ്തകങ്ങൾ 35 ശതമാനം ഡിസ്കൗണ്ട് നിരക്കിൽ വാങ്ങി നൽകിയത്.പീരുമേട് റെയിൻ വാലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ. വി ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സ്കൂൾ അധ്യാപകർ, ജനപ്രതിനിധികൾ,വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button