News
സ്ത്രീകളോട് മാന്യമായാണ് പെരുമാറുന്നത്; അതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരില്ലാത്തത്; നിങ്ങള്‍ക്ക് ആരോട് വേണമെങ്കിലും ചോദിക്കാം: ഗണേഷ് കുമാര്‍

തിരുവനന്തപുരം: സ്ത്രീകളോട് മാന്യമായി പെരുമാറുന്നത് കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പേരില്ലാത്തതെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഒരു അഭിമുഖത്തിലാണ് ഗണേഷ് കുമാറിന്റെ വാക്കുകള്‍.താൻ സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നയാളാണ്. ആദരവോടെയും ബഹുമാനത്തോടെയുമാണ് സ്ത്രീകളോട് ഇടപെടുന്നത്. ഞാൻ സിനിമയില്‍ അഭിനയിക്കുന്ന ആളാണ്. എന്നെ കുറിച്ച് നിങ്ങള്‍ക്ക് ആരോട് വേണമെങ്കിലും ചോദിക്കാം. എന്റെ കൂടെ അഭിനയിച്ച നടികളോ സഹപ്രവർത്തകരോ എന്നെ പറ്റി മോശമായിട്ട് പറയില്ല.ഞാൻ അവരോട് വളരെ സ്നേഹത്തോടെയും മാന്യതയോടെയുമാണ് പെരുമാറുക. അതുകൊണ്ടാണല്ലോ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ നമ്മുടെ പേരൊന്നും ആരും പരാമർശിക്കാത്തത്. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതല്ല. ഞാൻ അങ്ങനെ ചെയ്യില്ല, ഗണേഷ് കുമാർ പറയുന്നു.



