dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സ്വകാര്യ ബസ്സിൽ യാത്രക്കാരിയുടെ സ്വർണ്ണമാല കവർന്നു; മല പൊട്ടിച്ചത് മാസ്ക് ധരിച്ച സ്ത്രീ, ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ സ്വകാര്യ ബസ്സിൽ യാത്രക്കാരിയുടെ സ്വർണ്ണമാല കവർന്നു. മാസ്‌ക് ധരിച്ച സ്ത്രീ യാത്രക്കാരിയുടെ മാല കവരുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് രാവിലെയാണ് സംഭവം. ചെർപ്പുളശ്ശേരി സ്വദേശിനിയുടെ 3 പവന്റെ സ്വർണമാലയാണ് നഷ്ടമായത്.

ഷൊർണൂർ ബസ് സ്റ്റാന്റിൽ ഇറങ്ങുന്ന സമയത്തായിരുന്നു സംഭവം. രണ്ട് സ്ത്രീകൾ ചേർന്നാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. സംഭവത്തിൽ‌ ഷൊർണ്ണൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കവർച്ച നടന്ന് 6 മണിക്കൂർ കഴിഞ്ഞ ശേഷമാണ് മാല നഷ്ടമായ സ്ത്രീ പൊലീസിനെ വിവരമറിയിച്ചത്. ഇതരസംസ്ഥാനക്കാരിയാണ് ഇതിന് പിന്നിലെന്ന് സംശയമെന്ന് പൊലീസ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button