News
സ്വര്‍ണവില ഇന്ന് കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. ഇന്നലെ രണ്ടു നേരമായി കുറഞ്ഞസ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരുന്നു. ഇന്ന് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി സ്വര്‍ണവിലയില്‍ ഏറ്റ കുറച്ചിലുകള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.ഇന്നത്തെ നിരക്ക്ഇന്ന് പവന് 280 രൂപ വര്‍ധിച്ച് 95,280 രൂപയിലെത്തി. 11,910 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ നിരക്ക്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,745 രൂപയാണ് വില. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,993 രൂപയാണ് വില. വെള്ളിവില ഗ്രാമിന് 188 രൂപയിലെത്തി.



