News
സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 57,840 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7230 രൂപ നല്‍കണം. ഗ്രാമിന് ഇന്നലെ 80 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില ഒരേ നിരക്കിലായിരുന്നു. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില്പന നടന്നത്. നവംബര്‍ 24 നാണ് സ്വര്‍ണവില അവസാനമായി 58,000ത്തില്‍ എത്തിയിരുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന് വില. പിന്നീട് 56,720 രൂപയായി വില താഴ്ന്നെങ്കിലും തിരിച്ചു കയറുകയായിരുന്നു